കൊച്ചി: കോൺഗ്രസിലെ ഗ്രൂപ്പ് കളിമൂലം കൊച്ചി നഗരസഭയിലെ ജനക്ഷേമ പ്രവർത്തനങ്ങൾ സ്തംഭിച്ചതായി ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) ജില്ലാ സെക്രട്ടറി അഡ്വ .ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. എറണാകുളം മണ്ഡലം കമ്മിറ്റി കൊച്ചി നഗരസഭാ കവാടത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരൊറ്റ മഴയ്ക്ക് വെള്ളക്കെട്ടാകുന്ന നഗരത്തിന്റെ ദുരവസ്ഥ ഭരണക്കാർ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.

കൊച്ചി മണ്ഡലം പ്രസിഡൻറ് സുജിത്ത് പള്ളുരുത്തി, തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. ജെ. അശോകൻ , മഹിളാ സേന സംസ്ഥാന സമിതി അംഗം പമേല സത്യൻ, മഹിള സേന ജില്ലാ വൈസ് പ്രസിഡന്റ ലൈല സുകുമാരൻ, ഏരിയ ഭാരവാഹികളായ വി എസ് .രാജേന്ദ്രൻ . എം.സി വിജയൻ , കെ.ഡി ഗോപാലകൃഷണൻ, എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് സ്വാഗതവും, വിജയൻ നെരിശാന്തറ നന്ദിയും പറഞ്ഞു. പി സി സുനിൽ കലൂർ, എൻ രാജ് തേവര, ഇ കെ സുരേഷ് കുമാർ , ജെയ്ജി എട്ടുകാട്ട്, സുധീർ കുന്നത്ത് , ടി.ആർ ജനാർദ്ദനൻ , കലേശൻ മുളവുകാട് തുടങ്ങിയവർ നേതൃത്വം നൽകി.