പെരുമ്പാവൂർ: കീഴില്ലം സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടന്ന പെരുമ്പാവൂർ ഉപജില്ലാ കലോത്സവത്തിൽ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌ക്കൂൾ 830 പോയിന്റോടെ ഓവറാൾ കിരീടം കരസ്ഥമാക്കി. 630 പോയിന്റോടെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂൾ രണ്ടാം സ്ഥാനത്തും 621 പോയിന്റോടെ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌ക്കൂൾ മൂന്നാം സ്ഥാനത്തും എത്തി. ഏഴ് അപ്പീലുകൾ മാത്രമാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ 18 വർഷത്തിലൊരിക്കൽ മാത്രം ഓവറോൾ പട്ടം കൈവിട്ട വളയൻചിറങ്ങര ഇത്തവണയും കൈവിടാതെ കാത്ത് സൂക്ഷിക്കുകയായിരുന്നു.

ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 222 പോയിന്റുമായി വളയൻചിറങ്ങര ഹയർ സെക്കന്ററി സ്‌ക്കൂൾ ഒന്നാമതെത്തി. 179 പോയിന്റുമായി പെരുമ്പാവൂർ ബോയ്സ് സ്‌ക്കൂൾ രണ്ടാമതും 150 പോയിന്റുമായി ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂൾ മൂന്നാമതുമെത്തി.
ഹൈസ്‌ക്കൂൾ ജനറൽ വിഭാഗത്തിൽ 218 പോയിന്റോടെ വളയൻചിറങ്ങര ഹയർ സെക്കന്ററി സ്‌ക്കൂളിനാണ് ഒന്നാം സ്ഥാനം. 162 പോയിന്റുമായി പരുമ്പാവൂർ ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ രണ്ടാമതെത്തി. 145 പോയിന്റുളള ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂളിനാണ് മൂന്നാം സ്ഥാനം.

എൽപി ജനറൽ വിഭാഗത്തിൽ വളയൻചിറങ്ങര ഗവ. എൽ.പി സ്‌ക്കൂൾ 61 പോയിന്റുമായി ഒന്നാമതെത്തി. ഒക്കൽ ശ്രീനാരായണ സ്‌ക്കൂൾ, വേങ്ങൂർ മാർകൗമ സ്‌ക്കൂൾഎന്നിവ 51 പോയിന്റുമായി രണ്ടാമതെത്തിയപ്പോൾ 50 പോയിന്റുമായി വെങ്ങോല നാഷണൽ സ്‌ക്കൂൾ മൂന്നാമതെത്തി. യുപി ജനറൽ വിഭാഗത്തിൽ 74 പോയിന്റുമായി വളയൻചിറങ്ങര എച്ച്. എസ് സ് ഒന്നാമതെത്തി. 65 പോയിന്റുമായി വേങ്ങൂർ മാർകൗമ സ്‌ക്കൂളും 63 പോയിന്റുമായി ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അറബിക് എൽപി വിഭാഗത്തിൽ 45 പോയിന്റുമായി അശമന്നൂർ ഗവ. യുപി സ്‌ക്കൂൾ, തണ്ടേക്കാട് ജമാഅത്ത് സ്‌ക്കൂൾ, പെരുമ്പാവൂർ മെക്ക യുപി സ്‌ക്കൂൾഎന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുമായി നോർത്ത് വാഴക്കുളം ഗവ.യുപി സ്‌ക്കൂൾ രണ്ടാമതും 41 പോയിന്റുമായി കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്‌ക്കൂൾ, പെരുമ്പാവൂർ ബോയ്സ് എൽപി സ്‌ക്കൂൾ, നോർത്ത് എഴിപ്രം ഗവ.യു.പി സ്‌ക്കൂൾ, ചെമ്പാരത്തുകുന്ന് ജമാഅത്ത് എൽപി സ്‌ക്കൂൾ എന്നിവ മൂന്നാം സ്ഥാനവും പങ്കിട്ടു. അറബിക് യുപി വിഭാഗത്തിൽ 63 പോയിന്റുമായി മെക്ക യുപി സ്‌ക്കൂൾ ഒന്നാം സ്ഥാനവും 61 പോയിന്റുമായി നോർത്ത് എഴിപ്രം യുപി സ്‌ക്കൂൾ രണ്ടാം സ്ഥാനവും 59 പോയിന്റുമായി പോഞ്ഞാശേരി അൽ അസ്ഹർ സക്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്‌ക്കൂൾ അറബിക് വിഭാഗത്തിൽ 93 പോയിന്റുമായി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌ക്കൂൾ ഒന്നാമതെത്തി. 89 പോയിന്റുമായി വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌ക്കൂൾ രണ്ടാം സ്ഥാനവും 80 പോയിന്റുമായി ഒക്കൽ എസ് എൻ എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമെത്തി.
സംസ്‌കൃതം യുപി വിഭാഗത്തിൽ 86 പോയിന്റുമായി വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. 73 പോയിന്റുമായി ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറിസ്‌ക്കൂളിനാണ് രണ്ടാം സ്ഥാനം. 70 പോയിന്റുമായി പുല്ലുവഴി ജയേകരളം ഹയർ സെക്കൻഡറി സ്‌ക്കൂൾ മൂന്നാം സ്ഥാനത്തെത്തി. സംസ്‌കൃതം ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 86 പോയിന്റുമായി വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌ക്കൂൾ ഒന്നാം സ്ഥാനത്തെത്തി. 74 പോയിന്റുമായി പുല്ലുവഴി ജയേകരളം ഹയർ സെക്കൻഡറി സ്‌ക്കൂൾ രണ്ടാം സ്ഥാനത്തെത്തി. 68 പോയിന്റോടെ പെരുമ്പാവൂർ ഗേൾസ് സ്‌ക്കൂളിനാണ് മൂന്നാം സ്ഥാനം.
. സമാപന സമ്മേളനത്തിൽ സൗമിനി ബാബു, സി കെ മുംതാസ്, ജാൻസി ജോർജ്, അഡ്വ. ജോയ് വെളളാഞ്ഞിയിൽ, ജ്യോതിഷ്‌കുമാർ, ഷൈബി രാജൻ, മേരി അനിൽ, ലതിക സുധൻ, അലക്സ് എബ്രഹാം,അരുന്ധതി സന്തോഷ്്, റോഷൻ കെ ജോൺ എന്നിവർ സംബന്ധിച്ചു.