ullas-39
ഉല്ലാസ്

പിറവം: എടക്കാട്ടുവയൽ വട്ടപ്പാറ സ്വദേശി മുപ്പത്തൊൻപതുകാരനായ കാവ്യത്ത് ഉല്ലാസ് സുമനസ്സുകളുടെ സഹായം ലഭിച്ചെങ്കിലും കാത്തുനിൽക്കാതെ യാത്രയായി. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഉല്ലാസ് കഴിഞ്ഞ ഏപ്രിൽ 13 ന് പണിസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ലാബറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് തലച്ചോറ് ജീർണ്ണിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ' ക്രൂട്‌സ് ഫെൽറ്റ് ജേക്കബ് ഡിസിസ് ' എന്ന മാരകരോഗം അറിഞ്ഞത്. പൂർണമായി ചലന, സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായ ഉല്ലാസ് വിദഗ്ധ ചികിത്സയ്ക്ക് പണം ഇല്ലാത്തതിനാൽ പിറവം താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ദീപ പിത്തസഞ്ചി വികസിക്കുന്ന രോഗത്താൽ ചികിത്സയിലാണ്. പെട്ടന്ന് തന്നെ സർജറി നടത്തണമെന്നാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ഇതിനിടയിൽ വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന ഉല്ലാസിന് എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റും മറ്റുള്ളവരും ഇടപെട്ട് രാജീവ് ഗാന്ധി കോളനിയിൽ വീട് നൽകുകയും കഴിഞ്ഞ മാസം ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം താമസം മാറിയിരുന്നു.സംസ്‌കാരം നടത്തി. മക്കൾ അശ്വിൻ,അനന്യ.