തൃക്കാക്കര: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ9 തെരഞ്ഞെടുപ്പിന് പിന്നാലെ തൃക്കാക്കര കോൺഗ്രസ് വെസ്റ്റ് കമ്മറ്റിയിൽ പൊട്ടിത്തെറി. വോട്ട് അസാധുവായ കൗൺസിലർ കെ .എം മജീദിനെ അനുകൂലിച്ച കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാലയുടെ വീടിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം കുന്നേപ്പറമ്പ്, ചെമ്പുമുക്ക്, പടമുകൾ, എന്നിവിടങ്ങളിലൂടെ വാഴക്കാല ജംഗ്ഷനിൽ സമാപിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ 21 നെതിരെ 22 വോട്ടുകൾക്ക് എൽ.ഡി.എഫിലെ ഉഷ പ്രവീൺ വിജയിച്ചിരുന്നു. വാഴക്കാല വെസ്റ്റ് വാർഡംഗം വി.എം മജീദിന്റെ വോട്ടാണ് അസാധുവായത്. പ്രകടനത്തിന് നൗഫൽ,ഷംസു,മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.