കാഞ്ഞിരമറ്റം : എസ്.എൻ.ഡി.പി യോഗം 1798-ാം നമ്പർ കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് യോഗം വെള്ളച്ചാലിൽ അംബുജാക്ഷന്റെ വസതിയിൽ ചേർന്നു. എൻ.സി. ദിവാകരൻ അദ്ധ്യക്ഷനായി. യോഗം മുൻ ഡയറക്ടർ എൻ.വി. ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. വേണുഗോപാൽ മിനിട്ട്സും കണക്കും അവതരിപ്പിച്ചു. വനിതാസംഘം പ്രസിഡന്റ് സുബോധിനി, ശാന്താ ഗോപാലൻ എന്നിവർ പ്രസംഗിച്ചു. അംബുജാക്ഷൻ സ്വാഗതവും പി.എ. മനോഹരൻ നന്ദിയും പറഞ്ഞു.