ഫോർട്ട് കൊച്ചി: കേരളത്തിലെ ആദ്യ 70 എം.എം തിയേറ്റർ സർക്കാരിന്റെ പിടിപ്പ് കേട് മൂലം നശിക്കുന്നു. ഫോർട്ടുകൊച്ചിയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് മെജിസ്റ്റിക്ക് എന്ന പേരിൽ ഓല മേഞ്ഞ തിയേറ്റർ പിന്നീട് നാല് ഇന്ത്യൻ പ്രസിഡന്റുമാരിൽനിന്ന് നാല് ദേശീയ അവാർഡ് മലയാളക്കരയിലെത്തിച്ച ടി.കെ പരീക്കുട്ടി തന്റെ ഭാര്യ സൈനയുടെ രൂപം നൽകി. പിന്നീട് സിയാദ് കോക്കർ എന്ന സ്വകാര്യ വ്യക്തി തിയേറ്റർ സ്ഥലം കൊച്ചി കോർപ്പറേഷനിൽ നിന്നും പാട്ടത്തിനെടുത്ത് കോക്കേഴ്സ് എന്ന പേരിൽ നിറഞ്ഞ സദസിൽ പ്രദർശനം ആരംഭിച്ചു. പാട്ടത്തിന്റെ കാലാവധി കഴിഞ്ഞ മുറക്ക് തിയേറ്റർ സ്ഥലം കോർപ്പറേഷൻ തിരിച്ചുപിടിച്ചു.കഴിഞ്ഞ ഒന്നര കൊല്ലമായി തിയേറ്റർ പൂട്ടിയിട്ടിരിക്കുകയാണ്.ഈ സ്ഥാനത്ത് കോർപ്പറേഷന്റെ പുതിയ തിയേറ്റർ വരുമെന്നുള്ള വാക്ക് വെള്ളത്തിൽ വരച്ചവരയായി മാറി. കൊച്ചി മേയർ സൗമിനി ജെയിൻ ഒരു ദിവസം പുലർച്ചെ നേരിട്ട് ഉദ്യോഗസ്ഥരുമായി എത്തി തിയേറ്റർ താഴിട്ട് പൂട്ടി സീൽ വെച്ചു.ഇതോടെ സ്വീപ്പർ അടക്കമുള്ള പത്തോളം തൊഴിലാളികൾ പെരുവഴിയിലായി.
#ജൂലി ആൻഡ്യൂസ് അഭിനയിച്ച സൗണ്ട് ഒഫ് മ്യൂസിക്ക് എന്ന
ഹോളിവുഡ് സിനിമയാണ് തിയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ചത്
# ടി.കെ.പരീക്കുട്ടി തിയേറ്റർ എന്ന് നാമകരണം ചെയ്യണം
നീലക്കുയിലിൽ ,ഭാർഗവീ നിലയം,രാരിച്ചൻ എന്ന പൗരൻ, നാടോടികൾ,മുടിയനായ പുത്രൻ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ പരേതനായ ടി.കെ. പരീക്കുട്ടിയുടെ സ്വപ്ന പദ്ധതിയായ തിയേറ്ററിന് പരീക്കുട്ടിയുടെ പേര് നൽകണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇദ്ദേഹം അൻപതാം വാർഷികവും നൂറ്റിപതിമൂന്നാമത് ജൻമവാർഷികവും ഈ മാസം15ന് നടക്കുകയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കി കൊച്ചികോർപ്പറേഷന്റെ ചെലവിൽ ഈ സ്ഥാപനം വൃത്തിയാക്കിയും അദ്ദേഹത്തിന്റെ ഫോട്ടോ പ്രദർശിപ്പിക്കണമെന്നും കൊച്ചി മേയറോട് ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെന്റ് വാച്ച് എന്ന സംഘടന ആവശ്യപ്പെട്ടു.