njarakal
ഞാറക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ചുള്ള വോളിബാൾ മത്സരം വൈസ്‌ പ്രസിഡന്റ് എ.പി. ലാലു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം തുടങ്ങി. ജയ് ഹിന്ദ് മൈതാനിയിൽ വോളിബാൾ മത്സരം വൈസ്‌ പ്രസിഡന്റ് എ.പി. ലാലു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി ജേക്കബ്, മെമ്പർമാരായ കെ.ബി. ഗോപാലകൃഷ്ണൻ, കെ.പി. സുനിൽദത്ത്, മിനിരാജു എന്നിവർ പങ്കെടുത്തു.