വൈപ്പിൻ: കേരള വേട്ടുവസഭ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.കെ. നാരായണനെ വേട്ടുവസഭ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് സി.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. കരുണാകരൻ, ജോഷി തിട്ടയിൽ, പി.കെ. ബാഹുലേയൻ, എം.എ. കുമാരൻ, വത്സല അപ്പു, സീമ മുരുകേശൻ, കെ.കെ. അശോകൻ, കെ.കെ. സുധീർ എന്നിവർ പ്രസംഗിച്ചു.