വൈപ്പിൻ: ഐ.ഒ.സി.ക്കെതിരെ ഉപരോധ സമരം 1000 ദിവസം ആകുന്നതിന്റെ മുന്നോടിയായി സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗം പുതുവൈപ്പ് നേതൃത്വം നൽകുന്ന ജനകീയ സംഗമം ചലച്ചിത്ര നടൻ സാജു നവോദയ ഞായർ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഫാ. ഡെന്നി പാലക്കപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ഫാ. സിജോ കുരിശുമൂട്ടിൽ, വാർഡ് മെമ്പർമാരായ ശ്രീദേവി രാജു, ഗിരിജ അശോകൻ, നളിനി സുഗതൻ തുടങ്ങിയവർ പ്രസംഗിക്കും.