honey
പരിശീലനം നേടിയവർക്ക് കൈമാറാൻ തേനീച്ച കൂട് ഒരുക്കി നിർത്തിയിരിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ഇനി തേനൊഴുകും. വീട്ടമ്മമ്മാർ അടക്കം36 പേർക്ക് തേനീച്ച വളർത്തലിൽ പരിശീലനം നൽകി​. തേനീച്ചയടക്കം 10കൂടും അനുബന്ധ ഉപകരണങ്ങളും ഇന്നലെ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ കൈമാറി. അഞ്ചു ദിവസം തിരുവനന്തപുരത്ത് പരിശീലനവും സർട്ടിഫിക്കറ്റും നൽകി​.കൂടിന്റെ കൈമാറ്റം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവ്വഹിച്ചു. പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിൽ ഹണി ക്ളബ്ബുകൾ രൂപീകരിച്ചാണ് ആവശ്യക്കാരെ കണ്ടെത്തിയത്. റബർ തളിരിട്ടു തുടങ്ങുന്നതോടെ തേനുൽപാദനം ആരംഭിക്കും. മഴുവന്നൂരിലും റബ്ബർ കർഷകരെ കണ്ടെത്തിയാണ് പ്രോത്സാഹനം നല്കുന്നത്. പത്ത് കൂടുകൾക്ക് സബ് സിഡി കഴിഞ്ഞ് സാധാരണക്കാരിൽ നിന്നും 3980 രൂപയും, പട്ടിക വിഭാഗക്കാരിൽ നിന്നും 1980 രൂപയുമാണ് ഈടാക്കുന്നത്. കൂടൊന്നിൽ നിന്നുംഅഞ്ച് കിലോ തേൻ ലഭിക്കും. തേൻ കിലോ 450 രൂപയ്ക്ക് വിറ്റഴിക്കാനുള്ള സൗകര്യവും ഹണി ക്ളബ്ബുകൾ ഒരുക്കും. ശുദ്ധമായ തേൻ വേണോ നേരെ മഴുവന്നൂരിലേയ്ക്ക് പോരൂ..

പെട്ടി​യി​ൽ ഞൊടി​യൻ

'ഞൊടിയൻ ' ഇനത്തിൽ പെട്ട തേനീച്ചയാണ് പെട്ടിയിലുള്ളത്. കേരളത്തിൽ ജനുവരി മുതൽ വേനൽമഴ തുടങ്ങുന്ന മാർച്ച് വരെഇതു മുന്നിൽ കണ്ടാണ് പുതിയ ആളുകളെ തേൻ കൃഷിക്കായി ഇറക്കുന്നത്. ഗ്രാമീണ മേഖലകളിലെ തേൻ സ്രോതസ് പ്രധാനമായും റബർമരങ്ങളാണ്.