കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെയും മെഡിക്കൽ കോളേജിലെയും സൈക്യാട്രിക് വിഭാഗം സംയുക്തമായി സംഘടിപ്പിച്ച 'മാനസിക രോഗികളെ പരിചരിക്കുന്നവർക്ക് വേണ്ടിയുള്ള ബോധവത്ക്കരണ ക്ലാസ് ' മെഡിക്കൽ കോളേജ് സെക്രട്ടറി ജോയി. പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സൈക്യാട്രിക് വിഭാഗം എച്ച്.ഒ.ഡി ഡോ. ജോസഫ് വർഗീസ് സംസാരിച്ചു. സൈക്യാട്രിക് നഴ്‌സിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ സി.സി സ്റ്റാർമിൻ അസിസ്റ്റന്റ് പ്രൊഫ. സെബി പോളിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.