കൊച്ചി: കാൻഡിക്കോ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ 'ടൈം ബോബ്‌ ' ച്യൂയിംഗ് ഗമ്മിനെതിരെ നടക്കുന്നത്‌ വ്യാജ പ്രചാരണങ്ങളാണെന്ന്‌ മാനേജിംഗ് ഡയറക്ടർ സഞ്ജീവ്‌കുമാർ ഗുപ്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യത്തിന് ഹാനികരം എന്ന് പല മാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുന്നു. ജനങ്ങൾ അത്തരത്തിലുള്ള വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്. ഫുഡ് സേഫ്‌ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ്‌.എസ്‌.എസ്‌.എ.ഐ) എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് ലോകോത്തര നിലവാരത്തോടെയാണ്‌ കാൻഡികോ ഇന്ത്യാ ലിമിറ്റഡ്‌ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്‌. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.