പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയനിലെ വനിതാ സംഘം യൂണിയൻ ശാഖ ഭാരവാഹികളുടെ സംയുക്ത സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി. കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു , കേന്ദ്ര വനിത സംഘം പ്രസിഡന്റ് കൃഷ്ണ കുമാരി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഇന്ദിര ശശി, വൈസ് പ്രസിഡന്റ് മോഹിനി വിജയൻ, നളിനി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. 2020 ജനുവരിയിൽ തൃശൂർ തേക്കുംകാട് മൈതാനിയിൽ എസ്.എൻ.ഡി.പി യോഗം സംഘടിപ്പിക്കുന്ന 5000 പേരെ ഉൾപ്പെടുത്തി നടത്തുന്ന മെഗാ മോഹിനിയാട്ടം 'ഏകാത്മക 'ത്തിനു മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്.