പറവൂർ : പറവൂർ ബ്ലോക്ക് പഞ്ചായത്തും ഏഴിക്കര സാമൂഹ്യാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കാൻസർ നിയന്ത്രണ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ അദ്ധ്യക്ഷത വഹിച്ചു. രമ ശിവശങ്കരൻ, ഡോ.സുനിത, ഡോ. പ്രീതി, പി.എ. രാജേഷ്, ബിനോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു ഡോ. ഷൈമ ബോധവത്കരണ ക്ളാസെടുത്തു.