പെരുമ്പാവൂർ: സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എൻ സി മോഹനന് സ്വീകരണം നൽകി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനം രക്ഷാധികാരി ഒ.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അസീസ് മൂസ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ, ടി ജെ മനോഹരൻ, കെ പാർത്ഥസാരഥി, അബ്ദുൾ അസീസ്, കെ എം ഉമ്മർ, സുലേഖാ ഗോപാലകൃഷ്ണൻ, ജോസ് നെറ്റിക്കാടൻ എന്നിവർ സംസാരിച്ചു