കിഴക്കമ്പലം:കെയർഹോം പദ്ധതി പ്രകാരം കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സ്‌പോൺസർഷിപ്പിൽ കാരുകുളം സ്വദേശിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറൽ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ സുരേഷ് മാധവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ചാക്കോ.പി.മാണി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്തംഗം രാജു മാത്താറ, കുന്നത്തുനാട് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ വി.ജി.ദിനേശ്, പഞ്ചായത്തംഗങ്ങളായ പി.എം.അബ്ദുൽറഹ്മാൻ, പി.എച്ച്.അനൂപ്, മലയിടംതുരുത്ത് സർവീസ് ബാങ്ക് പ്രസിഡന്റ് ടി.ടി.വിജയൻ, ബാങ്ക് സെക്രട്ടറി ജിജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.