deepam
ചെെൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) ആലുവ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രതിഷേധ നീതി ദീപം തെളിച്ചപ്പോൾ

ആലുവ: വാളയാർ വിഷയത്തിൽ നീതി പൂർവമായ പുന:രന്വേഷണം വേണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ചെെൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) ആലുവ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രതിഷേധ നീതി ദീപം തെളിച്ചു. ജില്ലാ പ്രസിഡന്റ് രാജാജി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ചൈൽഡ് പ്രൊട്ടക്ട് ടീം കേരള സംസ്ഥാന വനിതാ ചെയർപേഴ്‌സൺ പ്രസന്ന സുരേന്ദ്രൻ, ജില്ലാ സെകട്ടറി അനൂപ് ജെ.പി നെടുമ്പാശേരി, സംസ്ഥാന സമിതിഅംഗം മനോജ് തൃപ്പൂണിത്തുറ, മണ്ഡലം പ്രസിഡന്റ് ഫാ. ഷിന്റോ ചാലിൽ, സെക്രട്ടറി കെ.പി. രാജൻ, ദിലീപ് വർമ്മ എന്നിവർ സംസാരിച്ചു.