കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ശ്രീനാരായണ ധർമ്മപഠനക്ലാസിന്റെ വാർഷിക പരീക്ഷ ഇന്ന് രാവിലെ 9 ന് മംഗലത്തുതാഴം അദ്വൈതം ഓഡിറ്റോറിയത്തിൽ (ഗുരുദേവക്ഷേത്രം) വച്ച് നടക്കും. പരീക്ഷയിൽ പങ്കെടുക്കുന്നവർ കൃത്യസമയത്ത് എത്തണമെന്ന് യൂണിയൻ സെക്രട്ടറി സി.പി സത്യൻ, കോ -ഓർഡിനേറ്റർ ഡി. സാജു എന്നിവർ അറിയിച്ചു.