കൊച്ചി: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് കണയന്നൂർ താലൂക്ക് സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. തൃപ്പുണിത്തുറ മേഖല പ്രസിഡന്റ് ബേബി തോമസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സന്തോഷ്.പി.കെ, ഐ.എൻ.ടി.യു.സി നേതാക്കളായ എ.എൽ സക്കീർ ഹുസൈൻ, സൈമൺ ഇടപ്പള്ളി, യൂണിയൻ ജില്ലാ ട്രഷറർ സി.എം.ജോബി, മേഖല പ്രസിഡന്റ് സാബു ജോസഫ്, കെ.എ.ജോസി എന്നിവർ പ്രസംഗിച്ചു.