fbeu
ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ നേതൃത്വത്തിൽ അഖിലേന്ത്യ വ്യാപകമായി പണിമുടക്കിയി ജീവനക്കാർ ആലുവയിൽ ടൗൺഹാളിന് സമീപത്തെ ഗാന്ധിപ്രതിമക്ക് മുമ്പിൽ പ്രതിജ്ഞയെടുത്തപ്പോൾ

ആലുവ: ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ അഖിലേന്ത്യ സെക്രട്ടറി സുജിത്ത് രാജുവിനെ മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഫെഡറൽബാങ്ക് ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കി. ആലുവയിൽ പണിമുടക്കിയ ജീവനക്കാർ പ്രകടനവും തുടർന്ന് ടൗൺഹാളിന് സമീപത്തെ ഗാന്ധിപ്രതിമക്ക് മുമ്പിൽ ധർണയും നടത്തി. വിവിധ ബാങ്ക് ജീവനക്കാരുടെ സംഘടന നേതാക്കൾ സംസാരിച്ചു.