cpi-paravur-
കെ.എ. ബാലൻ അനുസ്മരണ സമ്മേളനം സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മുൻ എം.എൽ.എയും കമ്മ്യൂണിറ്റ് നേതാവുമായിരുന്ന കെ.എ. ബാലന്റെ 18-ാം ചരമവാർഷിക ദിനാചരണം വടക്കേക്കര കട്ടത്തുരുത്തിലെ കെ.എ. ബാലൻ സ്മാരക മന്ദിരത്തിൽ നടന്നു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി. അശോകൻ പതാക ഉയർത്തി. തുടർന്ന് അനുസ്മരണ സമ്മേളനം സി.പി.ഐ കേന്ദ്ര എക്സിക്യുട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കൊന്നൊടുക്കുക എന്നത് അംഗീകരിക്കാനാവില്ല. മാവോയിസ്റ്റ് ആശയങ്ങൾ വായിച്ചതിന്റെ പേരിൽ ഒരാൾക്കെതിരെ യു.എ.പിഎ. ചുമത്തുന്ന നടപടി ശരിയല്ല. സമരം ചെയ്യുന്നവരെ ശത്രുകളെപ്പോലെ നേരിടുന്ന പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും കൊച്ചിയിൽ സമരം ചെയ്തവരെ അടിച്ചമർത്തിയ പൊലീസ് നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി. രാജു അദ്ധ്യക്ഷത വഹിച്ചു. എസ്. ശ്രീകുമാരി, കെ.എം. ദിനകരൻ, എം.ടി. നിക്സൺ, കെ.പി. വിശ്വനാഥൻ, കെ.കെ. സുബ്രഹ്മണ്യൻ, കെ.ബി. അമുഖൻ, ഡിവിൻ കെ. ദിനകരൻ, കെ.എ. സുധി, വർഗീസ് മാണിയാറ തുടങ്ങിയവർ സംസാരിച്ചു.