നെടുമ്പാശേരി: അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് ഉൾകൊള്ളാനുള്ള പക്വത ഇന്ത്യയിലെ ജനങ്ങൾക്കുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
നെടുമ്പാശേരിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വിധിയെ മാനിക്കേണ്ടത് സമൂഹത്തിലെ ഓരോരുത്തരുടെയും കടമയാണ്. വിധിയിൽ ആരും ആഘോഷിക്കുകയോ നിരാശരാകുകയോ ചെയ്യരുത്. രാഷ്ടീയ പാർട്ടികളും ഉത്തരവാദിത്വത്തോടെ പെരുമാറണം. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി ജനങ്ങൾ പക്വതയോടെ ഇടപെടുമെന്ന് വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.