പള്ളുരുത്തി: ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് എഴുപുന്ന-കുമ്പളങ്ങി പാലത്തിലൂടെ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.കൊച്ചി എം.എൽ.എ.കെ.ജെ.മാക്സി ഉദ്ഘാടനം ചെയ്തു. തുറവൂർ പള്ളിത്തോട് ഭാഗത്തു നിന്നും സർവീസ് ആരംഭിച്ച് എഴുപുന്ന, കുമ്പളങ്ങി, പാലം വഴി പെരുമ്പടപ്പ്, കച്ചേരിപ്പടി എം.എൽ.എ റോഡ് വഴി തോപ്പുംപടി, കുണ്ടനൂർ, വൈറ്റില, പാലാരിവട്ടം, കാക്കനാട് എത്തിച്ചേരും.രാവിലെ 9 ന് തുടങ്ങുന്ന സർവീസ് രാത്രി 9 ന് സമാപിക്കും. ഈ സർവീസ് തുടങ്ങിയതോടെ നൂറുകണക്കിന് യാത്രക്കാർക്ക് അനുഗ്രഹമാകും. കുമ്പളങ്ങി പാലത്തിനു സമീപം നടന്ന ചടങ്ങിൽ കെ.കെ.സുരേേഷ് ബാബു, ജോബി പനക്കൽ, പി.എം. സ്റ്റാൻലി, താജുദ്ദീൻ, ആന്റണി കോച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.