കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഒരുക്കിയ ഡിജിറ്റൽ സംവിധാനം തോമസ് ചാഴികാടൻ എം. പി ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ റോയി എബ്രാഹം അദ്ധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉപകരണങ്ങളുടെ ഔപചാരിക ഉദ്ഘാടനം വൈസ് ചെയർ പേഴ്സൺ വിജയ ശിവൻ നിർവ്വഹിച്ചു.കൈറ്റ് ജില്ല കോഓർഡിനേറ്റർ പി.എൻ.സജിമോൻ പദ്ധതി വിശദീകരണം നടത്തി.
കുട്ടികളുടെ ഇ ഹെൽത്ത് കാർഡ് ശ്രീധരീയം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത്.പി. നമ്പൂതിരി പ്രകാശനം ചെയ്തു. സർഗ വിദ്യാലയം പ്രൊജക്ട് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ പ്രഭകുമാർ കൗൺസിലർ പി.സി ജോസിന് നൽകി പ്രകാശനം ചെയ്തു. കൗൺസിലർ
എൽ.വസുമതി അമ്മ ഐ.ടി. പ്രതിഭകളെ ആദരിച്ചു. സ്കൂൾ ഭരണഘടന കൗൺസിലർ നളിനി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, ലിനു മാത്യു, സാറ ടി.എസ്, ഷീബ രാജു, ബിന്ദു മനോജ് ,ഓമന ബേബി, ജീനാമ്മ സിബി, എ.എസ് രാജൻ, എം.എം അശോകൻ, വത്സ ബേബി, തോമസ് ജോൺ, ബി.പി.ഒ പി.എസ് സന്തോഷ്, ഹെഡ്മിസ്ട്രസ് ആർ.വത്സസല ദേവി, പി .ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, ഹണി റെജി, മനോജ് നാരായണൻ, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, ടി.വി. മായ, ജെസി ജോൺ, സ്കൂൾ ലീഡർ ആരോമൽ സനൽ,എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ വകുപ്പ് കൈറ്റ്സ് പദ്ധതി പ്രകാരം അനുവദിച്ച പ്രൊജക്ടറുകൾക്കാം കമ്പ്യൂട്ടറുകൾക്കുമൊപ്പം, സ്കൂൾ വികസന സമിതി മൂന്നു ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ സ്‌മാർട്ട് ടി.വികളും സ്ഥാപിച്ചാണ് സ്കൂളിലെ 30 ക്ലാസ് മുറികളിലും ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയത് . എൽ.കെ ജി, യു.കെ ജി വിഭാഗങ്ങൾ രണ്ടു വർഷം മുമ്പ് ഡിജിറ്റൽ സംവിധാനം ഒരുക്കിയിരുന്നു.
കുട്ടികൾക്ക് കണ്ടുപഠിക്കാം
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലെയും എല്ലാ പാഠഭാഗങ്ങളിലെയും വീഡിയോകൾ, ചിത്രങ്ങൾ, സ്ലൈഡുകൾ, എന്നിവ കണ്ട് കുട്ടികൾക്ക് പഠിക്കാനാകും. പാഠപുസ്തകങ്ങളിലെ ക്യു ആർകോഡുകൾ സ്കാൻ ചെയ്ത് വിഭവങ്ങൾ ക്ലാസിന് നൽകുക, കേരളത്തിന്റെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കുക, പാഠപുസ്തകങ്ങളുടെ വിഭവപോർട്ടലായ 'സമഗ്ര ഉപയോഗപ്പെടുത്തുക എന്നിവയാണ് പ്രയോജനം.