ആലുവ: കുട്ടമശേരി യുവജന വായനശാലക്ക് സമീപം പമ്പ് ഹൗസ് റോഡിൽ ചാറ്റൽമഴയിലും വെള്ളക്കെട്ട് .പ്രധാന കനാലിലേക്ക് മഴവെള്ളമടക്കം പോകുന്ന കുഴൽ അടഞ്ഞു. റോഡിന് കുറുകെയാണ് കുഴൽ. ഇന്നലെ പെയ്ത മഴയിൽ റോഡാകെ വെള്ളക്കെട്ടിലായിരുന്നു.