mohanan-chikelsa-sahayam-
മോഹനൻ ചികിത്സാ സഹായം

പറവൂർ: ഇരു കിഡ്നികളും തകരാറിലായ കൈത്തറി തൊഴിലാളി തുടർ ചികിത്സക്കായി കനിവ് തേടുന്നു. പറവൂർ നഗരസഭ എട്ടാം വാർഡിൽ പുത്തൻപുരയ്ക്കൽ മോഹനനാണ് (56) ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മോഹനൻ. ഡയാലിസിസിനും ചികിത്സക്കുമായി ബാങ്ക് ഒഫ് ഇന്ത്യ പറവൂർ മെയിൻ റോഡ് ശാഖയിൽ അക്കൗണ്ട് ആരംഭിച്ച് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 856410110005123, ഐ.എഫ്.എസ്.സി കോഡ് : ബി.കെ.എെ.ഡി 0008564. ഫോൺ : 9544115081, 7025110164.