പിറവം: ഇന്ന് നടക്കുന്ന മണീട് സഹകരണ സംഘം തിരഞ്ഞെടുപ്പ് പാറ ഖനനം മൂലം ദുരിതം അനുഭവിക്കുന്ന പഞ്ചായത്തിലെ 6, 11 വാർഡുകളിലെ സഹകാരികൾ ബഹിഷ്കരിക്കും. 11-ാം വാർഡിൽ പ്രവൃത്തിക്കുന്ന ഡയമണ്ട് അഗ്രിഗേറ്റ്സിസിനെതിരെരണ്ട് വർഷമായി ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിലാണ്.
പാറ തെറിച്ച് വീണ് ഇവിടെ ഒരാൾ മരണമടഞ്ഞിരുന്നു.കഴിഞ്ഞ ജൂണിൽ കരിങ്കല്ല് തൊട്ടടുത്ത വീടുകളിൽ തെറിച്ചുവീണതിനെ തുടർന്ന് പഞ്ചായത്ത് രണ്ടാഴ്ചത്തേക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. നൂറോളംസഹകാരികൾ വോട്ടെടുപ്പ് ബഹിഷ്കരണത്തിൽ പങ്കാളിയാകുമെന്ന്ന്നന് കൺവീനർ കുര്യൻ എബ്രഹാംം അറിയിച്ചു.