ആലുവ: അയോദ്ധ്യ കേസിൽ സുപ്രീംകോടതി അന്തിമവിധിക്ക് മുന്നോടിയായി എടത്തല പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സംഘർഷ സാദ്ധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി മതസൗഹാർദ സദസ് സംഘടിപ്പിച്ചു. മത സ്ഥാപനങ്ങളുടെ ചുമതലക്കാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ പി.ജെ. നോബിൾ ഉദ്ഘാടനം ചെയ്തു. ഇമാം എം.കെ. ഷംസുദീൻ മദനി, ബ്ലോക്ക് മെമ്പർ അബ്ദുൾ ഖാദർ, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന, വ്യാപാരി സംഘടനാ പ്രതിനിധി ഹുസൈൻ എന്നിവർ പ്രസംഗിച്ചു. എസ്.ഐ. സുബൈർ സ്വാഗതവും സിദ്ദിഖ് നന്ദിയും പറഞ്ഞു.