കിഴക്കമ്പലം: പട്ടിമറ്റം കനാൽ കവലയ്ക്കടുത്ത് സ്റ്റോപ്പിൽ നിറുത്താത്തബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആലുവ മൂവാറ്റുപുഴ റൂട്ടിലോടുന്ന സോപാനം ബസ്സന്റെ പിന്നിലെ ചില്ലാണ് തകർത്തത്. പൊലീസ് സമീപത്തെ സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നും കല്ലെറിഞ്ഞ വിദ്യാർത്ഥിയെ കണ്ടെത്തി. പ്രായ പൂർത്തിയാകാത്തതിനാൽ കേസെടുത്തില്ല. തുടർന്ന് രക്ഷിതാക്കളെത്തി നഷ്ടം നല്കി പ്രശ്നം പരിഹരിച്ചു. കനാൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതു സംബന്ധിച്ച് നേരത്തെ പരാതിയുണ്ടായി​രുന്നു. പൊലീസ് സ്റ്റോപ്പിൽ നിന്നാണ് കുട്ടികളെ കയറ്റി വിടാറുള്ളത്. വെള്ളിയാഴ്ച പൊലീസ് ഉണ്ടായിരുന്നില്ല. കിഴക്കമ്പലം റോഡ് പൂർണമായി തകർന്ന നിലയിലാണ്. റോഡ് അറ്റ കുറ്റപണി അടിയന്തിരമായി പൂർത്തിയാക്കിയില്ലെങ്കിൽ സർവ്വീസ് നിർത്തി വയ്ക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.