പറവൂർ : സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് പറവൂരിൽ തുടങ്ങി. ആൺകുട്ടികളുടെ പ്രാഥമിക ഘട്ട മത്സരങ്ങളിൽ പാലക്കാട് തൃശൂരിനെയും കണ്ണൂർ തിരുവനന്തപുരത്തെയും ആലപ്പുഴ ഇടുക്കിയെയും പരാജയപ്പെടുത്തി. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം സ്കൂളിലും കെടാമംഗലം എസ്.എൻ കോളജിലുമായാണ് മത്സരങ്ങൾ നടക്കുന്നത്.
14 ജില്ലകളിൽ നിന്നായി 28 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബ്, ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് വി.എ. മൊയ്തീൻ നൈന, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ എന്നിവർ വിവിധ പതാകകൾ ഉയർത്തി.
സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ, എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, നഗരസഭാ കൗൺസിലർ ടി.വി. നിഥിൻ, കോച്ചിംഗ് കമ്മിറ്റി കൺവീനർ ബിജോയ് ബാബു, സ്കൂൾ പ്രിൻസിപ്പൽ വി.പി. ജയശ്രീ, പ്രധാനാദ്ധ്യാപിക പി.ആർ. ലത, കോളജ് പ്രിൻസിപ്പൽ പ്രൊഫ. കെ.സി. രംഗനാഥൻ, ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ ലൂയിസ്, ജനറൽ കൺവീനർ ടി.ആർ. ബിന്നി എന്നിവർ സംസാരിച്ചു. ഇന്ന് 17 ലീഗ് മത്സരങ്ങളും നാളെ (ഞായർ) രാവിലെ സെമി ഫൈനലും വൈകിട്ട് ഫൈനലും നടക്കും.