പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം വാർഷികവും അനുസ്മരണവും ഇന്നും നാളെയും നടക്കും.വൈകിട്ട് 5ന് ഇ.കെ. സ്ക്വയറിൽ നടക്കുന്ന പരിപാടി സിനിമാ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും. ഇ.കെ.മുരളിധരൻ അദ്ധ്യക്ഷത വഹിക്കും.സി.എൻ.മോഹനൻ, ഇടക്കൊച്ചി സലിം കുമാർ തുടങ്ങിയവർ സംബന്ധിക്കും. കാഥികൻ കാപ്പിൽ അജയകുമാറിന് കാഥിക ശ്രീ അവാർഡും ചെണ്ടമേളകലാകാരൻ അഡ്വ.ജയകുമാറിന് മേള ശ്രീ അവാർഡും നൽകും. തുടർന്ന് കഥാപ്രസംഗം നടക്കും.ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സിനിമാ താരം സീമാ ജി.നായർ മുഖ്യാതിഥിയായിരിക്കും. ടി.കെ.വൽസൻ അദ്ധ്യക്ഷത വഹിക്കും. ഗാന രചയിതാവ് രാജീവ്ആലുങ്കൽ ഉദ്ഘാടനം ചെയ്യും. ജോസ് പൊന്നൻ, ലെനിൻ ഇടക്കൊച്ചി, വി.കെ.പ്രകാശൻ, പ്രതിഭാ അൻസാരി, കെ.എം.ധർമ്മൻ, രമേഷ് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് ഗസൽ സന്ധ്യയും അരങ്ങേറും. പയ്യന്നൂർ മുരളി, അലിയാർ പുന്നപ്ര, ബിജു ജോൺ, കെ.പ്രഭാകരൻ, എം.എം.സലിം, സുൽഫത്ത് ബഷീർ, ശ്രീദേവി ലാൽ, ടി.കെ.എസ്.കുട്ടൻ, ഗിരിജാ വല്ലഭൻ, വി.ആർ.മുരുകേശൻ എന്നിവരെ ആദരിക്കും.