കൊച്ചി: ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ (ഐ.ആർ.ഐ.എ) കേരള ഘടകവും കൊച്ചി ശാഖയും സംഘടിപ്പിച്ച ലോക റേഡിയോളജി ദിനാചരണം കൊച്ചി ശാഖ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ ഉദ്ഘാടനം ചെയ്തു. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗം തലവൻ ഡോ. പി.എം. വെങ്കടസായ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. എം.ആർ. ബാലചന്ദ്രൻ നായർ, ഡോ. പല്ലവി പഞ്ജു, ഐ.ആർ.ഐ.എ കേരള ഘടകം സെക്രട്ടറി ഡോ. റിജോ മാത്യു എന്നിവർ പ്രസംഗിച്ചു.