school
ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ നാടകോത്സവം മുഖത്തല ശ്രീകുമാർ ഉത്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഇ.ജി ബാബു, ശ്രീജിത്ത് ആർ, സോഫി, എൻ.സി. ബീന, കെ.എം ഗീതാമണി, കെ.ആർ ഷിബു, ഡി.ജിനുരാജ് തുടങ്ങിയവർ സമീപം.

കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പുസ്തകോത്സവം -സാംസ്കാരികോത്സവത്തിലെ നാടകോത്സവം തിരുവനന്തപുരം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുഖത്തല ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ഇ.ജി ബാബു അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകരായ കെ.എം ഗീതാമണി സ്വാഗതവും സന്ധ്യാമോൾ പി.എസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധി വിന്ദുജ ഗോപി സംസാരിച്ചു. തുടർന്ന് തിലകൻ പൂത്തോട്ട 'കഞ്ഞികുടിച്ചിട്ടുപോകാം' എന്ന ഒറ്റയാൾ നാടകവും അവതരിപ്പിച്ചു.