പനങ്ങാട് ∙ഒരാഴ്ചക്കാലത്തേക്ക് നാടകശാലയാക്കി മാറ്റിയ പനങ്ങാട് ശ്രീഅയ്യപ്പതിയറ്ററിൽ ശ്രുതി പനങ്ങാടിന്റെ പ്രഫഷനൽ നാടകോത്സവമായ'സായന്തനം 4' ആർടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. ശ്രുതു പ്രസിഡന്റ് എൻ.കെ.സജീവൻഅധ്യക്ഷത വഹിച്ചു.സാജു നവോദയ,മരട് നഗരസഭ വൈസ് ചെയർമാൻബോബൻ നെടുംപറമ്പിൽ,കുമ്പളംപഞ്ചായത്ത്പ്രസിഡന്റ് സീത ചക്രപാണി,പഞ്ചായത്ത് അംഗം കെ.ആർ. പ്രസാദ്,സി.ആർ.മനോജ്,ബിജു ചമ്പാരൻ,എം.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ നടന്ന എം.ആർ.രവി അനുസ്മരണം കെ.ജി.വിജയൻനിർവഹിച്ചു.നൂറാമത് നാടകംസംവിധാനംചെയ്തരാജീവൻ മമ്മിളിയെഅനുമോദിച്ചു.