governor
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സംരക്ഷണ സമിതിയംഗങ്ങളായ എ. വിനോദ്, ഡോ. എൻ.സി ഇന്ദുചൂഡൻ, അഡ്വ. വി.സജിത്ത് കുമാർ, ഡോ. കെ അജയകുമാർ എന്നിവർ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകുന്നു

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സംരക്ഷണ സമിതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്

നിവേദനം നൽകി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സർവകലാശാലകളെ നേരിട്ട് ഭരിക്കുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു.

വൈസ് ചാൻസലർ നിയമനം അക്കാദമിക് മികവ് മാത്രം അടിസ്ഥാനമാക്കി വേണം.

സർവ്വകലാശാലകളിൽ പഠന, ഗവേഷണ മാദ്ധ്യമമായി
മലയാളത്തെ പ്രോത്സാഹിപ്പിക്കാൻ നടപടികളെടുക്കണം. എല്ലാ പ്രവേശനപരീക്ഷകളുടെയും ചോദ്യപേപ്പർ മലയാളത്തിൽ ലഭ്യമാക്കണമെന്നും സംഘം ആവശ്യമുന്നയിച്ചു.

ദേശീയ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ. വിനോദ്, വിദ്യാഭ്യാസ വികാസ കേന്ദ്രം അധ്യക്ഷൻ ഡോ. എൻ.സി ഇന്ദുചൂഡൻ, ഭാരതീയ ഭാഷ അഭിയാൻ സംസ്ഥാന സംയോജകൻ അഡ്വ. വി.സജിത്ത് കുമാർ, ഭാരതീയ ഭാഷ മഞ്ച് സംസ്ഥാന സംയോജകൻ ഡോ. കെ അജയകുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.