കൊച്ചി: കേരള സ്റ്റേറ്റ്സർവീസ് പെൻഷനേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങളുന്നയിച്ച് മുളന്തുരുത്തി സബ് ട്രഷറി ആഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ടി.പി.വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.ആർ.മണി, മാത്യു ചെറിയാൻ, ഇ.ആർ.മോഹൻദാസ്, മാത്യു ജേക്കബ്, എം.എം.പൗലോസ്, പി.പി.രത്നമ്മ എന്നിവർ സംസാരിച്ചു.