unni

കാലടി: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മഞ്ഞപ്ര കരിങ്ങിലക്കാട് വെളിയത്തുപറമ്പിൽ വി.എൻ.ഉണ്ണി (55) ആണ് മരിച്ചത്. സംസ്കാരം ഇന്ന് മൂന്നിന്. അങ്കമാലി-മഞ്ഞപ്ര റോഡിൽ കരിങ്ങിലക്കാട് കപ്പേളയ്ക്കു മുന്നിൽ രാത്രി എട്ടിനാണ് അപകടം. ഉണ്ണി റോഡ് കുറുകെ കടക്കവെ മഞ്ഞപ്ര ഭാഗത്തേക്കു പോയ ബൈക്ക് ഇടിക്കുകയായിരുന്നു.ഭാര്യ:ഷൈനി. മക്കൾ:നീതു,നിത്യ,നീനു. മരുമക്കൾ: മനു, സനൽ.