കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് കരാറുകാരെയാണെന്ന് കൊച്ചി കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് ഫോറം പ്രസിഡന്റ് കുമ്പളം രവിയും രക്ഷാധികാരി വേണു കറുകപ്പിള്ളിയും പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. കരാറുകാർക്ക് ലഭിക്കേണ്ട രണ്ടര വർഷത്തെ ഭീമമായ കുടിശിക തുക നൽകുന്നതിനുള്ള നടപടികൾ പോലും സ്തംഭിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടന്നു വരുന്നത്. ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ ഡിവിഷനുകളിൽ പ്രവർത്തിയെടുക്കുന്ന കരാറുകാരുടെ കുടിശിക നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.