കാലടി: കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിൽഇന്ന്
നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ അംഗത്വ പട്ടികയിൽനിന്ന് 1800 അംഗങ്ങളെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചും, ക്രമവിരുദ്ധമായി 650 അംഗങ്ങളെ നിലനിർത്തിയതിനും എതിരെയാണ് പ്രതിഷേധം.ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയതായി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിനെ തകർക്കുന്നവവിധത്തിൽ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കെഡി.പൗലോസ്, കോൺഗ്രസ് ജില്ലാ സെക്രട്ടറി, കെ.ഒ.ലോറൻസ്, തോമസ് കോയിക്കര മണ്ഡലം പ്രസിഡന്റ് ജോസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.