ആലുവ: വൺവേ തെറ്റിച്ച് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പാലസ് റോഡിൽ പഴയ കോൺഗ്രസ് ഹൗസിന് മുന്നിലാണ് സംഭവം.
ടൗൺ ചുറ്റാതെ പമ്പ് കവലയിൽ ആളെ ഇറക്കി തിരികെ വൺവേ തെറ്റിച്ചെത്തിയ ബസ് പങ്കജം കവലയിലേക്ക് തിരിയുമ്പോഴാണ് ബൈക്കിൽ ഇടിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യാത്രക്കാരും തെറിച്ചു വീണു. പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു ഡ്രൈവറാണ് ബസ് കൊണ്ടു പോയത്. പരാതിയില്ലെന്ന് ബൈക്ക് യാത്രക്കാർ പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. ബൈക്കിന് കേടുപാടുണ്ട്. ബസിലെ ഡോർ ചെക്കറാണ് വാഹനം ഓടിച്ചതെന്നും സൂചനയുണ്ട്.