കാലടി: കാഞ്ഞൂർ സർവ്വിസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെെട്ട ആക്ഷേപങ്ങൾ സത്യത്തിന് നിരക്കാത്തതാണെന്ന് എൽ ഡി എഫ് സഹകരണ സംരക്ഷണ മുന്നണി അഭിപ്രായപ്പെട്ടു.130 കോടി രൂപ നിക്ഷേപവും, 112 കോടി രൂപ വായ്പയും 3 കോടി രൂപ മൂലധനവുമുള്ള ക്ലാസ് വൺ ഗ്രേഡ് ബാങ്കായി ഉയർത്തിയത് എൽ. ഡി .എഫി ന്റെ 26 വർഷത്തെ ഭരണ സമിതിയുടെ പ്രവർത്തനം കൊണ്ടാണെന്ന് സംരക്ഷണ മുന്നണി നേതാക്കൾ പറഞ്ഞു. ഒരു വർഷം മുമ്പ് ആളോഹരി തുക പത്ത് രൂപയിൽ നിന്ന് നൂറ് രൂപയാക്കി വർദ്ധിപ്പിക്കാൻ തിരുമാനിച്ചത് യു. ഡി. എഫ് അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിലാണ്.. വസ്തുത ഇതായിരിക്കെതിരഞ്ഞെടുപ്പിൽ തോൽവി സംഭവിക്കുമെന്നു ള്ള ഭയംമൂലമാണ് യു ഡി എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്നത്.വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബി.ശശിധരൻ, സഹകരണ സംരക്ഷണ മുന്നണി നേതാക്കളായ സി.കെ. സലിംകുമാർ, പി.അശോകൻ, കെ.പി. ബിനോയ് എന്നിവർ പങ്കെടുത്തു.