ilu
അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശേരിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിക്കുന്നു

നെടുമ്പാശേരി: അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശേരിയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിർവഹിച്ചു.

യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിനേശ് മാത്യു മുരിക്കൻ അദ്ധ്യക്ഷനായി. സി.പി പ്രമോദ്, എൻ.സി മോഹനൻ, ബി രാജേന്ദ്രൻ, ഇ.പി സെബാസ്റ്റ്യൻ, ടി.എ ഇബ്രാഹിം കുട്ടി, ലത ടി. തങ്കപ്പൻ, മനോജ് കുമാർ, തോമസ് എബ്രഹാം, പി.ബി. സുനീർ, സി.കെ ജലീൽ എന്നിവർ സംസാരിച്ചു .