കൊച്ചി: അദ്ധ്യാപകർ ത്യാഗപൂർവം കുട്ടികൾക്ക് മാതൃകയാകണമെന്നും വിദ്യാഭ്യാസ മേഖലയിലെ അപചയത്തിനെതിരെ പോരാടണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.മൈക്കിൾ ഡിക്രൂസ്, കെ.എ.ജോൺ, എൻ.ജെ.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു