ആലുവ: ഭാരതത്തിന്റെ അദ്ധ്യാത്മികശാസ്ത്രങ്ങൾ സർവകലാശാലകളിലെ പാഠ്യപദ്ധതികളിലുൾപ്പെടുത്തണമെന്നും ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ആചാര്യന്മാർ മുൻകൈ എടുക്കണമെന്നും ആത്മീയാചാര്യൻ എം അഭിപ്രായപ്പെട്ടു.
വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിൽ നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജ്യോതിഷപണ്ഡിതൻ കപാലി നമ്പൂതിരിപ്പാട്, വേദപണ്ഡിതൻ പുത്തില്ലം രാമാനുജൻ അക്കിത്തിരിപ്പാട്, സംസ്‌കൃത പണ്ഡിതൻ പ്രൊഫ. തൃപ്പൂണിത്തുറ കൃഷ്ണകുമാർ തമ്പുരാൻ എന്നിവർക്ക് തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങൾ സമർപ്പിച്ചു. തന്ത്രസമുച്ചയം സി.ഡി സിനിമാതാരം ദേവൻ പ്രകാശനം ചെയ്തു. കുലപതി മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരി, പ്രിൻസിപ്പൽ പി. ബാലകൃഷ്ണഭട്ട്, വാച്ചവാദ്ധ്യാൻ ജയശങ്കർ പ്രസാദ് നമ്പൂതിരി, ശബരിമല മുൻമേൽശാന്തി എൻ. ബാലമുരളി എന്നിവർ സംസാരിച്ചു.