കോലഞ്ചേരി: എക്സ്ചേഞ്ചിനു കീഴിൽ ടെലിഫോൺ ചത്തിട്ട് മാസങ്ങളായി. പരാതി പറഞ്ഞു മടുത്തു. കേടാകുന്ന ഫോണുകൾ നന്നാക്കാൻ പരാതി ബുക്ക് ചെയ്താലും ഫലമില്ല. മാസങ്ങൾ കഴിഞ്ഞ പരാതിയും തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ല. പരാതി പരിഹരിക്കാതെ പരിഹരിച്ചതായി കാണിച്ച് വരുന്ന മെസേജുകൾക്ക് കുറവൊന്നുമില്ല. എങ്ങിനെയാണ് മെസേജ് വരുന്നതെന്നു ചോദിച്ചാൽ ഉദ്യോഗസ്ഥരും കൈ മലർത്തുന്നു. പരാതികൾ കൊടുത്തു മടുത്ത ഉപഭോക്താക്കൾ ഫോണുമായി കണക്ഷൻ ഒഴിവാക്കാൻ ചെന്നാൽ അതിലേക്കു വരുന്ന ഇൻകമിംഗ് കോളുകൾ താൽക്കാലികമായി ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്കു കിട്ടുന്നതിനുള്ള സൗകര്യം ചെയ്തു തരും.അതിനു നിശ്ചിത നിരക്കു നൽകുകയും വേണം.മുൻപും ലാൻഡ് ഫോണുകൾ നന്നാക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് തന്നെയായിരുന്നു. പ്രതിവർഷ വാടക മുൻകൂറായി അടച്ചവർ പോലും ഇപ്പോൾ ലാൻഡ് ഫോൺ, ബ്രോഡ് ബാൻഡ് സൗകര്യങ്ങൾ കിട്ടാതെ വലയുകയാണ്. നഷ്ടം ഇരട്ടിയാക്കുന്നു.സർക്കാർ ഓഫിസുകളിൽ വരെ ഇപ്പോൾ ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ കാഴ്ച വസ്തു മാത്രമായി.അത്യാഹിതം ഉണ്ടായാൽ സഹായം തേടുന്നതിനുള്ള ഫോൺ പോലും പ്രവർത്തിപ്പിക്കുന്നില്ല.
ജീവനക്കാരില്ല, ശമ്പളമില്ല
കേബിൾ ഇടുന്ന തൊഴിലാളികൾക്ക് ശമ്പളം നൽകാതായതോടെസമരം . എക്സ്ചേഞ്ചുകളിൽ വേണ്ടതിന്റെ നാലിലൊന്നു ജീവനക്കാർ പോലും ഇല്ല. . റിട്ടയർ ചെയ്ത ഒഴിവിൽ പുതിയ നിയമനങ്ങളില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
പരാതി പരിഹരിക്കാതെ പരിഹരിച്ചെന്ന് മെസേജുകൾ
ലാൻഡ് ഫോണുകൾ നന്നാക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക്