ആലുവ: ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ആലുവ റോട്ടറി ക്ളബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൃത്രിമ കാൽ നൽകുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 17 മുതൽ 28 വരെ ചുണങ്ങംവേലി സെന്റ് ജോസഫ് ഓൾഡ് ഏജ് ഹോം എസ്.ഡി കോൺവെന്റിലാണ് ക്യാമ്പ്. പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 94461 42839, 89432 69584, 0484 2425205.