kanayannur-
കണയന്നൂർ യൂണിയൻ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു. വിജയൻ പടമുകൾ, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, ടി.കെ. പത്മനാഭൻ മാസ്റ്റർ, ഭാമ പത്മനാഭൻ, ഡോ. ബിനോയ് എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പിയോഗം കണയന്നൂർ യൂണിയൻ നടത്തുന്ന 47-ാമത് പ്രീ മാരിറ്റൽ ട്രെയിനിംഗും കൗൺസലിംഗ് കോഴ്സും യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം ആശാൻ നഗറിൽ നടന്ന ചടങ്ങിൽ യോഗം അസി. സെക്രട്ടറി വിജയൻ പടമുകൾ അദ്ധ്യക്ഷത വഹിച്ചു. ടി.എം. വിജയകുമാർ, ഭാമ പത്മനാഭൻ കോ ഓർഡിനേറ്റർ കെ.കെ.മാധവൻ, ടി.കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. പായിപ്ര ദമനൻ, ഡോ. ബിനോയ് എന്നിവർ ക്ളാസുകളെടുത്തു. ഇന്ന് ഡോ. സുരേഷ്, അഡ്വ. വിൻസെന്റ് ജോസഫ് എന്നിവർ ക്ളാസെടുക്കും.