karumaloor-con-i-
ദളിത് കോൺഗ്രസ് കരുമാല്ലൂർ ബ്ളോക്ക് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് കരുമാല്ലൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും പ്രതിഷേധ ജ്വാലയും നടത്തി. വി.‌ഡി. സതിശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ലൈജു അദ്ധ്യക്ഷത വഹിച്ചു. ബാബു മാത്യൂ, എം.പി. റഷീദ്, ടി.എ. നവാസ്, കെ.ആർ. നന്ദർകുമാർ, കെ.വി. ദാമോദരൻ പിള്ളി, കെ.എ. ജോസഫ്, എ.എം. അലി തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് പറവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണനടത്തി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, കെ.എ. അഗസ്റ്റിൻ, പി.വി. ലാജു, എം.ജെ. രാജു, പി.ആർ. സൈജൻ തുടങ്ങിയവർ സംസാരിച്ചു.