അങ്കമാലി: സോഡ സേ്റ്റാഫ് ഡ്രിങ്ക്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുംജില്ലാ ഹെൽത്ത് ഡിപ്പാർട്ട് മെന്റും സോഡ നിർമ്മാതാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ബോധവത്ക്കരണ ക്ലാസ്സ് 13ന് അങ്കമാലി സി.എസ്.ഐ ഹാളിൽനടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നിഷാദ് നിർവ്വഹിക്കും. അസോസിയേഷൻ അങ്കമാലി മേഖല പ്രസിഡന്റ് രമേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഹെൽത്ത് സൂപ്പർവൈസർ ബിജു സെബാസ്റ്റ്യൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും.