അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ ഫാ.ജോൺ പൈനാടത്ത്
എൻഡോവ്‌മെന്റ് ട്രോഫിക്കായുള്ള അഖില കേരള ബാസ്‌കറ്റ്‌ബാൾ
ടൂർണമെന്റ് തുടങ്ങി.നാഷണൽ ബാസ്‌കറ്റ്‌ബാൾ പരിശീലകൻ പി.ജെ.സെബാസ്റ്റ്യൻ
ഉദ്ഘാടനം ചെയ്തു.ലോക ഭിന്നശേഷി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മലയാളി
താരം അനീഷ് പി.രാജൻ മുഖ്യാതിഥിയായിരുന്നു.മാനേജർ ഫാ.ജോൺ ബെർക്കുമാൻസ്
അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ,വൈസ് പ്രിൻസിപ്പൽ ഫാ.
സിബിൻ പെരിയപ്പാടൻ,പ്രധാന അദ്ധ്യാപിക വിദ്യ കെ.നായർ,ഇ.ഡി.ബി.എ.പ്രസിഡന്റ്
ജെയ്‌സൺ മേലേത്ത്,സെക്രട്ടറി അഡ്വ.കെ.എ.സലിം,പി.ടി.എ.പ്രസിഡന്റ് അബി
ഡേവിഡ്,വൈസ് പ്രസിഡന്റ് നൈജോ അരീക്കൽ,കൺവീനർ സോഡി പോൾ,അനീന സമ്‌റിൻ
തുടങ്ങിയവർ പങ്കെടുത്തു.ആദ്യ മത്സരത്തിൽ മുട്ടം സാന്താൽ
ജ്യോതി,ഇരിങ്ങാലക്കുട ഡോൺ ബോസ്‌ക്കോയെ തോൽപ്പിച്ചു.സ്‌കോർ 4622.
11വരെയാണ് മത്സരങ്ങൾ.